ഒരിടത്തൊരു ദയയുണ്ടായിരുന്നു, മുറിവേൽക്കാത്തത്,ഏറെ അലിവുള്ളത്... അങ്ങിനെയിരികെ ഒരിക്കൽ ദയ അഹത്തെ ഒരു യുദ്ധമുഖത്ത് വെച്ച് കണ്ടുമുട്ടി.
ഒത്തിരി തലച്ചോറുകൾ രക്തം വാർന്നു കരയാൻ പോലും കഴിയാതെ പിടഞ്ഞു മരിക്കുന്നതാണ് ദയ കണ്ടത്, അഹത്തിൻറെ ബൂട്സിൻറെ അടിയില്‍ കിടന്ന് എത്രയോ തലച്ചോറുകൾ ഞെരിച്ചമരുന്നതും...
ദയയ്ക്ക് ഇതൊന്നും കണ്ടു നിൽക്കാനാവുമായിരുന്നില്ല, അസഹ്യമായ സങ്കടത്താൽ ദയ കണ്ണു പൊത്തി
ദയയുടെ ധൈര്യം തടഞ്ഞു നിർത്താനാവാത്ത വേദനയാൽ അണപൊട്ടി ഒഴുകി
ദയയ്ക്ക് വിവേകമുണ്ടായിരുന്നില്ല
അമിതമായ ആവേശത്താൽ അലിവു കാണിക്കുന്നതിന് പ്രവര്‍ത്തിച്ച ദയ അഹത്തിൻറെ അക്രമത്തിൽ മുറിവേറ്റു രക്തം കുടിച്ചു പിടഞ്ഞു കൊണ്ടിരുന്നു
ദയയ്ക്ക് മരണമില്ലായിരുന്നുവെങ്കിലും അവയുടെ രൂപം മാറി
അഹത്തിൻറെ ബൂട്സും ധരിച്ചായിരുന്നു പിന്നീടുള്ള യാത്ര...
ഗർഭപാത്രത്തിലെ കുഞ്ഞിനെ കൊന്നു മരുന്നുകള്‍ക്കു വേണ്ടി പരീക്ഷിക്കുന്ന ആധുനിക വൈദ്യ ശാസ്ത്രവും രൂപമാറ്റത്തിൽ വ്യസനിച്ചില്ല...
ചോരവാർന്നു കിടക്കുന്ന ബൈക്ക് യാത്രികനും ദയയുടെ രൂപമാറ്റം വേദനിപ്പിച്ചു...
നാലു വയസ്സുകാരിയുടെ ലൈംഗിക ശേഷി പരിശോധിച്ച നിമിഷത്തിലും...
അടക്കാനാവാത്ത പണക്കൊതിയാൽ അമ്മയിൽ കാമം തീർത്ത് ഒടുവില്‍ കഴുത്തറുത്ത വികാരത്തിനും ദയയുടെ രൂപമാറ്റത്തിൽ വേദനിച്ചു...
ദയയുടെ പേര് മാറിയില്ല...
മാറ്റാന്‍ ദയയ്ക്ക് സമ്മതമല്ലായിരുന്നു
വിശദീകരണങ്ങൾ മാറി, വിശ്വസിക്കാനാവാത്ത വിശദീകരണങ്ങളായിരുന്നു
കാലം ദയയുടെ പേര് അഹംത്തിനും തിരിച്ചും മാറി മാറി വിളിച്ചു, പലപ്പോഴും അതൊരു അനിവാര്യതയായി...
എന്നാലും ദയയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു...
പ്രതീക്ഷയോടെ
Wednesday, 20 August 2014
ദയയുടെ രൂപമാറ്റം
Subscribe to:
Post Comments (Atom)
ഇനിയും ദയകള്‍ പ്രതീക്ഷിക്കുന്നു....ചിന്തകള്‍ ഉണര്‍ത്താന്‍ കഴിയട്ടെ, ആശംസകള്‍
ReplyDelete
Deleteദയാലുവും കരുണയുളളതുമായ കൂടുതല്‍ അക്ഷരങ്ങള്‍ ദൈവം തരുമായിരിക്കും
അഭിപ്രായം പറഞ്ഞത് സന്തോഷിക്കുകയും ചെയ്തു
ദയയെ തിരിച്ചു കൊണ്ടുവരണം. നമ്മുടെയെല്ലാം ജീവശ്വാസത്തിൽ നിന്ന് ഇത്തിരി പ്രാണൻ നല്കി തിരികെ കൊണ്ടുവരണം
ReplyDeleteശ്രമിക്കാം നമുക്ക് ഒരുമിച്ചു ഒരേ മനസ്സോടെ ..:-)
Delete