Sunday, 28 September 2014

ഹൃദയദിനം

ഹൃദയത്തില്‍ നിന്നും
വാതില്‍ തുറന്ന്
വെളുത്ത പ്രാവുകൾ
സമാധാനത്തിലേക്ക്
യാത്രയാകുന്നു

ജീവന്‍
ഒളിപ്പിച്ച് വെച്ചിരിക്കുന്നത്
ചെറിയ പ്രാവിൻ കൂട്ടിലാ
അതിന്റെ പേരാണ്
ഹൃദയം

ജീവനും
മരണവും
തമ്മിലുള്ള
യുദ്ധം
ഇടയ്ക്ക്
മരണം ജയിക്കും
ഇടയ്ക്ക് ജീവനും
യുദ്ധം കഴിഞ്ഞാല്‍
പ്രാവുകൾ പറക്കണം

പ്രാവിന്റെ കൂട്ടിൽ
ഹൃദയം മുട്ടയിട്ടു
കുഞ്ഞുങ്ങളെ വിരിയിച്ചു
വിരിഞ്ഞിറങ്ങിയ
ഹൃദയങ്ങള്‍ പ്രാവിൻ കൂടുകൾ തേടി യാത്രയായി
ചില ഹൃദയങ്ങള്‍ക്ക്
കൂടുകൾ കിട്ടാതെ അലഞ്ഞു
ചില ഹൃദയങ്ങള്‍
കഴുകന്‍ കൂട്ടിലും
ചിലവ പരുന്തിൻ കൂട്ടിലും
പ്രാവിൻ കൂടുകളിൽ നിന്നും
കൂടു തേടി യാത്രയായി

അങ്ങനെ ചിലരുടെ
ഹൃദയം പരുന്തിൻ കാലില്‍ പോയി
ചിലര്‍ മറ്റു പല വഴിക്കും

ചില ഹൃദയം സ്വയം നഷ്ടപ്പെട്ട്
മരണത്തിന് കീഴടങ്ങി

അപ്പോഴേക്കും
പ്രാവിൻ കൂട്
ശൂന്യമായിരുന്നു

Tuesday, 23 September 2014

ബിൻഗോ


കുറെ നേരമായി
വയറ്റില്‍ നിന്നും ഒരു ഗളഗള ശബ്ദം
തലയില്‍ അൽപം എരിപൊരി

ജീൻസും ഷര്‍ട്ടും നാറ്റം തുടങ്ങിയിരിക്കുന്നു
ഉണ്ടായിരുന്ന മൊബൈല്‍ വിറ്റാല്‍ ആവശ്യക്കാരനാണെന്ന് കരുതി പണം കുറച്ചേ കിട്ടൂ

പത്തു രൂപ ബാക്കിയുള്ളത്
വിശപ്പിന് ആശ്വാസമല്ല
ആകെ ആശ്വാസം കുറച്ച് വെള്ളം കഴിച്ചു പിടിച്ചു നിർത്താം എന്ന പ്രതീക്ഷയാണ്

അഞ്ചു രൂപയുടെ രണ്ടു ബിൻഗോ വാങ്ങി
ഇനി പോക്കറ്റില്‍ ഒന്നുമില്ല
അരകിലോ പഴം വാങ്ങാമെന്ന് വെച്ചാൽ കിലോ എൺപത്...
പത്തു രൂപയ്ക്ക് ഒരു നേന്ത്ര പഴം പോലും കിട്ടില്ല

മരിക്കുമെന്നു ഉറപ്പിച്ചു
ജീവിക്കാനാവില്ല ....!!
ഇല്ല ...!
മൊബൈല്‍ വിറ്റാല്‍ പിന്നെ ഞാനില്ല ..!!

എന്റെ വിശപ്പിനേക്കാൾ ഞാന്‍ എന്റെ മൊബൈലിനെ പ്രണയിക്കുന്നു...

Tuesday, 2 September 2014

പാദങ്ങൾ

പാദങ്ങൾ ചുമന്നിരുന്നത് അജാനുബാഹു
മുഷിഞ്ഞ കൈലിമുണ്ട്
അലക്ഷ്യമായ മുടി
എന്തോ ഭയക്കുന്ന മുഖം

എതിരെ വരുന്നതും പാദങ്ങൾ
ചെരുപ്പ് ധരിച്ചത്
ധരിക്കാത്തത്
ചെറുതും വലുതുമായ പാദങ്ങൾ

കോൺക്രീട് സ്ലാബുകൾ
കരിങ്കല്ലുകൾ
മണ്ണ്
മണല്‍ത്തരികൾ
മണ്ണ്
മലം
അഴുകിയ പഴങ്ങൾ
ഉണങ്ങിയ കമ്പുകൾ
ഉറങ്ങി കിടക്കുന്ന പട്ടികൾ
ഹോട്ടൽ അവശിഷ്ടങ്ങള്‍...
ആ പാദങ്ങൾ ചുംബിച്ചുകൊണ്ടിരുന്നു

ദൂരം ഒരുപാടു പിന്നിട്ടിട്ടും എത്ര ദൂരം താണ്ടി..?
പിന്തിരുഞ്ഞു നോക്കുന്നില്ല
ആ യാത്ര എങ്ങോട്ടായിരിക്കും...? 
ആകാംക്ഷയോടെ കണ്ണുകള്‍ പിന്തുടർന്നു

തീവണ്ടി പാതയിൽ അവസാനിച്ചു

ആദ്യം കണ്ട ട്രാക്കിൽ കയറി കുറുകെ കിടന്നു

ദൂരെ നിന്നും കൂകൂ വിളി കേൾക്കുന്നുണ്ട്

പ്രതീക്ഷയോടെ കണ്ണുകള്‍ അടച്ചു പിടിച്ചിരിക്കുന്നു
നിമിഷങ്ങള്‍
ജീവനും മരണവും മുഖാമുഖം കാണുന്ന അസുലഭ നിമിഷം

***********$********$*******$******

പലിശക്കാരൻ ഭാര്യയെ സ്നേഹിച്ചു
പതിനാലുകാരി മകളെ രുചിച്ചു
രണ്ടു പേരും സുഖിച്ചു
മകള്‍ ദുഃഖിച്ചു
അറിഞ്ഞു വന്ന പാദങ്ങൾ ഭാര്യയെ ചവിട്ടി കൊന്നു
മകള്‍ വെട്ടേറ്റ് മരിച്ചു
പലിശക്കാരൻ വെട്ട് കൊണ്ട് ഓടി രക്ഷപ്പെട്ടു

***********$************$********$*******

തൊട്ടടുത്ത ട്രാക്കിൽ രണ്ടായി മുറിഞ്ഞു കിടക്കുന്ന ഇരുപത്തിരണ്ട് വയസ്സുള്ള സ്ത്രീയുടെയും മൂന്നു വയസ്സുകാരിയുടെയും പാദങ്ങളുടെ നിലവിളി ചൂളം വിളിച്ചു വരുന്ന തീവണ്ടിയുടെ ശബ്ദത്തില്‍  ആ പുരുഷ പാദങ്ങളുടെ തലച്ചോറ് കേട്ടു കാണില്ല  

അല്ലെങ്കിലും പാദങ്ങൾക്ക് തലച്ചോറില്ലല്ലോ