പാദങ്ങൾ ചുമന്നിരുന്നത് അജാനുബാഹു
മുഷിഞ്ഞ കൈലിമുണ്ട്
അലക്ഷ്യമായ മുടി
എന്തോ ഭയക്കുന്ന മുഖം
എതിരെ വരുന്നതും പാദങ്ങൾ
ചെരുപ്പ് ധരിച്ചത്
ധരിക്കാത്തത്
ചെറുതും വലുതുമായ പാദങ്ങൾ
കോൺക്രീട് സ്ലാബുകൾ
കരിങ്കല്ലുകൾ
മണ്ണ്
മണല്‍ത്തരികൾ
മണ്ണ്
മലം
അഴുകിയ പഴങ്ങൾ
ഉണങ്ങിയ കമ്പുകൾ
ഉറങ്ങി കിടക്കുന്ന പട്ടികൾ
ഹോട്ടൽ അവശിഷ്ടങ്ങള്‍...
ആ പാദങ്ങൾ ചുംബിച്ചുകൊണ്ടിരുന്നു
ദൂരം ഒരുപാടു പിന്നിട്ടിട്ടും എത്ര ദൂരം താണ്ടി..?
പിന്തിരുഞ്ഞു നോക്കുന്നില്ല
ആ യാത്ര എങ്ങോട്ടായിരിക്കും...?
ആകാംക്ഷയോടെ കണ്ണുകള്‍ പിന്തുടർന്നു
തീവണ്ടി പാതയിൽ അവസാനിച്ചു
ആദ്യം കണ്ട ട്രാക്കിൽ കയറി കുറുകെ കിടന്നു
ദൂരെ നിന്നും കൂകൂ വിളി കേൾക്കുന്നുണ്ട്
പ്രതീക്ഷയോടെ കണ്ണുകള്‍ അടച്ചു പിടിച്ചിരിക്കുന്നു
നിമിഷങ്ങള്‍
ജീവനും മരണവും മുഖാമുഖം കാണുന്ന അസുലഭ നിമിഷം
***********$********$*******$******
പലിശക്കാരൻ ഭാര്യയെ സ്നേഹിച്ചു
പതിനാലുകാരി മകളെ രുചിച്ചു
രണ്ടു പേരും സുഖിച്ചു
മകള്‍ ദുഃഖിച്ചു
അറിഞ്ഞു വന്ന പാദങ്ങൾ ഭാര്യയെ ചവിട്ടി കൊന്നു
മകള്‍ വെട്ടേറ്റ് മരിച്ചു
പലിശക്കാരൻ വെട്ട് കൊണ്ട് ഓടി രക്ഷപ്പെട്ടു
***********$************$********$*******
തൊട്ടടുത്ത ട്രാക്കിൽ രണ്ടായി മുറിഞ്ഞു കിടക്കുന്ന ഇരുപത്തിരണ്ട് വയസ്സുള്ള സ്ത്രീയുടെയും മൂന്നു വയസ്സുകാരിയുടെയും പാദങ്ങളുടെ നിലവിളി ചൂളം വിളിച്ചു വരുന്ന തീവണ്ടിയുടെ ശബ്ദത്തില്‍ ആ പുരുഷ പാദങ്ങളുടെ തലച്ചോറ് കേട്ടു കാണില്ല
അല്ലെങ്കിലും പാദങ്ങൾക്ക് തലച്ചോറില്ലല്ലോ
No comments:
Post a Comment