പ്രഭാതം
ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്.
ഇടയ്ക്ക് മഞ്ഞും പെയ്യുന്നുണ്ട്
പൂജപ്പുര സെൻട്രൽ ജയിൽ.
സമയം അഞ്ചു മണി.
കണ്ണുകള്‍ അടച്ചു പിടിച്ചിരിക്കുന്ന ഞാന്‍ മനസ്സ് കൊണ്ട് എന്റെ ജീവിതത്തിന്റെ പിന്നിലേക്ക് യാത്ര പോകുന്നു
എന്റെ പേര് പോലെത്തന്നെ
എന്‍റെ അച്ചന്‍റെ പേരും രാഘവന്‍ എന്ന് തന്നെയായിരുന്നു, അച്ഛന്‍ ജന്മിയായിരുന്നു.
അതുകൊണ്ട് തന്നെ ഞാനും കഠിനാദ്ധ്വാനിയായിരുന്നു
ജോലി ചെയ്യാന്‍ മടിയും ഉണ്ടായിരുന്നില്ല
പ്രഭാതം
ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്.
ഇടയ്ക്ക് മഞ്ഞും പെയ്യുന്നുണ്ട്.
മരത്തിൻറെ ഒറ്റ പാളി ജനലുള്ള മുറി.
ഒരു റാന്തൽ കത്തി തീരാനായിരിക്കുന്നു.
സമയം അഞ്ചു മണി.
റൂമില്‍ ഘടിപ്പിച്ചിട്ടുള്ള അലാരം ആഞ്ഞടിക്കുന്നു.
ഒരു ദുസ്വപ്നത്തിൽ നിന്നെന്ന പോലെ ഞാന്‍ ഞെട്ടിയുണർന്നു
വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോ രണ്ടു യമണ്ടൻ നായകൾ കൈസറും ടോമിയും കാവൽ നിൽക്കുന്നു.
ഞാന്‍ ഒറ്റ മുണ്ട് മാത്രമേ ഉടുത്തിരുന്നുള്ളൂ.
രണ്ടു കൈകളും തോളില്‍ തൂക്കി ഞാന്‍ പുറത്തേക്കു നടന്നു.
പിറകെ കൈസറും ടോമിയും കുരച്ചു കൊണ്ടു വരുന്നുണ്ടായിരുന്നു.
തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു കാളകളേയും കൊണ്ട് പാടത്തേക്ക് നടന്നു.
വരണ്ട ഭൂമി.
മഴ പെയ്യുന്നതും കാത്ത് അതിന്റെ ഹൃദയം തുറന്നു കിടക്കുന്നു.
വരമ്പത്ത് കൈസറും ടോമിയും കാവലിരുന്നു.
ഒഴിഞ്ഞ വയറുമായി ഞാന്‍ ആ കാളകളേയും കൊണ്ടു ആ വരണ്ടുണങ്ങിയ ഭൂമി ഉഴുതു മറിച്ചിട്ടു.
വാ പിളർന്ന് നിൽക്കുന്ന ഭൂമി.
എന്‍റെ വിയർപ്പ് മാത്രമായിരുന്നു ഭൂമിയ്ക്ക് പോലും ദാഹത്തിന് ഇത്തിരി ജലം
അത് പക്ഷേ ദാഹം ശമിപ്പിക്കാൻ സാധിക്കുമായിരുന്നില്ല
രണ്ടു കാളകളേയും നുകത്തിൽ കെട്ടി ആ വരണ്ടു കിടക്കുന്ന ഭൂമി ഉഴുതു മറിച്ചു.
സമയം പതിനൊന്ന് മണി.
കത്തുന്ന വെയില്.
പൊള്ളുന്ന മണ്ണ്.
അമ്പത്തെട്ടു വയസ്സുള്ള വേലക്കാരി ജാനു ആ പാട വരമ്പത്തു കൂടെ നടന്നു വന്നു.
കൈയില്‍ അൽപം കഞ്ഞിയായിരുന്നു.
ജാനു ചിരിച്ചു.
ഞാന്‍ ചിരിച്ചില്ല.
മൂന്നു പാത്രം എടുത്തു ജാനു കഞ്ഞി വിളംബി.
അതില്‍ ഒന്ന് ഞാനും ബാക്കി രണ്ടെണ്ണം കാവൽ നിൽക്കുന്ന കൈസറും ടോമിക്കുമായിരുന്നു.
ഞാന്‍ ക്ഷീണിച്ചു പാട വരമ്പത്തു ഇരിക്കാന്‍ ശ്രമം നടത്തിയപ്പോൾ കുരച്ചു കൊണ്ടു കൈസറും ടോമിയും എന്‍റെ കൈയില്‍ കടിക്കാൻ ആഞ്ഞു വന്നു.
ഞാന്‍ പിന്നോക്കം പോയി.
അതുകൊണ്ട് ആ കടി പാഴായി
നായ മുരണ്ടു.
ആ അത്യുഷ്ണം വകവെക്കാതെ ഞാന്‍ ആ കഞ്ഞി ആദ്യമായി ഭക്ഷണം കിട്ടുന്ന പോലെ ആർത്തിയോടെ കുടിച്ചു തീർത്തു.
പിന്നേയും ജാനൂനെ നോക്കി.
ഇനിയില്ലെന്ന് പാത്രം കാണിച്ചു കൊടുത്ത് കൊണ്ടു തലയാട്ടി.
അപ്പോഴേക്കും പക്ഷേ ആ നായകൾ ആ കഞ്ഞി പകുതി കുടിച്ചു ബാക്കി വെച്ചിരിക്കുന്നു
നായകൾ കുടിച്ചു ബാക്കി വെച്ച കഞ്ഞിക്കായി ഞാന്‍ കൈ നീട്ടി ഒരു നായ മുരണ്ടെങ്കിലും എനിക്ക് കഞ്ഞികിട്ടി.
അത് ആർത്തിയോടെ ഞാന്‍ കുടിച്ചു.
മൂന്നു പാത്രവും കാലിയാക്കിയ ശേഷം ജാനു തിരിച്ച് നടന്നു വീണ്ടും ഞാന്‍ നുകത്തിലേക്ക്.
കൈസറും ടോമിയും കാവൽ നിന്നു.
സമയം ആറു മണി വരെ തുടര്‍ന്നു.
കൈസറും ടോമിയും കുരച്ചു.
ഞാന്‍ കാളകളേയും കൂട്ടി തിരിച്ചു വന്നു.
കാളകളെ ആലയിലാക്കി ഞാന്‍ കിണറ്റിൻ കരയിലേക്ക് നടന്നു.
പുറകെ രണ്ടു ശ്വാനങ്ങളും.
രണ്ടു ബക്കറ്റ് വെള്ളം കോരിയെടുത്തു തലയില്‍ ഒഴിച്ചു.
നല്ല സുഖം.
വൈകുന്നേരവും ജാനു കഞ്ഞിയുമായി എന്‍റെ മുറിയില്‍ ചെന്നു.
നനഞ്ഞ തുണി അഴിച്ചു ഞാന്‍ തുണിയുടുക്കാതെ ഒരു മൂലയില്‍ കുത്തിയിരിക്കുകയായിരുന്നു.
ജാനു കഞ്ഞിക്കളയരുതെന്ന് പറഞ്ഞ് മേശമേല്‍ വെച്ച് വേഗം പുറത്തേക്ക് പോയി.
ഞാന്‍ ഇങ്ങിനെ ജീവിക്കാന്‍ തുടങ്ങിയിട്ട് മൂന്നു മാസമാകുന്നു
എന്‍റെ അച്ഛന്‍ മരിച്ച നാലാം നാളു മുതലാണ് എൻറെ രണ്ടാനമ്മ ഇങ്ങിനെ സ്നേഹിക്കാൻ തുടങ്ങിയത്
ജാനു പുറത്തു പോയതോടു കൂടി രണ്ടു ഹൈഹീൽ ചെരുപ്പിൻറെ ശബ്ദം കേട്ടു.
അത് രാഘവന്‍റെ രണ്ടാനമ്മയായിരുന്നു.
വരുന്നത് രാജകീയ വേഷത്തിൽ തടിച്ചുരുണ്ട ഒരു വീപ്പകുറ്റി.
അവളുടെ വലതു കൈയില്‍ കൈസറും ഇടതു കൈയില്‍ ടോമിയും.
അവര്‍ നഗ്നനായി കുത്തിയിരിക്കുകയായിരുന്ന എന്‍റെ തലയില്‍ പിടിച്ചു മുഖമുയർത്തി.
ഞാന്‍ ദയനീയമായി നോക്കി.
"നിന്റെ തീരുമാനത്തില്‍ മാറ്റം വന്നോ"
ഞാന്‍ ഒന്നും പറഞ്ഞില്ല
ദിവസവുമുള്ള ചൂരൽ കൊണ്ടുള്ള അടി കൈ തളരും വരെ തുടര്‍ന്നു. ക്ഷീണിച്ച ശേഷം നിറുത്തി.
കൊച്ചമ്മയുടെ ഹൈഹീൽ ചെരുപ്പിൻറെ ശബ്ദം അകന്നു അകന്നു പോയി
ഞാന്‍ അവരെ ദയനീയമായി നോക്കി അവരുടെ മുഖത്ത് പുച്ഛം
കൊച്ചമ്മയുടെ മകളെയാണ് എന്നെ കൊണ്ട് കല്യാണം കഴിപ്പിച്ചിരിക്കുന്നത്
അച്ഛന്‍ മരിച്ച പിറ്റേന്ന് തന്നെ കൊച്ചമ്മയുടെ നിർബന്ധത്തിന് ഞാന്‍ വഴങ്ങുകയായിരുന്നു
അന്ന് ആ ആദ്യ രാത്രിയില്‍ തന്നെ സ്വത്ത് മുഴുവന്‍ അപർണ്ണയുടെ പേരില്‍ എഴുതി വെയ്ക്കുന്നതിന് തലയണമന്ത്രം തുടങ്ങി. അത് ഫലിക്കാതെ വന്നപ്പോഴല്ലേ ഞാന്‍ വീട്ടു തടങ്കലിലായത്. അതിനു പരിശീലനം ലഭിച്ച കൈസറും ടോമിയും കാവൽ നിന്നു.
മൂന്നു മാസം കഴിഞ്ഞു അവള്‍ വന്നു എന്റെ ഭാര്യ. അവള്‍ കൊച്ചമ്മയുടെ വീട്ടിലായിരുന്നു.ഞാൻ തന്റെ മുറിയിലെ ഒറ്റ പാളിയുള്ള ജനലിലൂടെ ലോകം കാണുകയായിരുന്നു. പിന്നില്‍ ഹീലുള്ള ചെരുപ്പിൻറെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് തന്റെ ഭാര്യ ചിരിച്ചു കൊണ്ട് നിൽക്കുന്നു
ടീ ഷര്‍ട്ടും പാൻറും വേഷം.
"എന്തായി തീരുമാനം സ്വത്ത് എന്റെ പേരില്‍ എഴുതി വെയ്ക്കുന്ന കാര്യത്തില്‍" ചോക്ലൈറ്റ് ബോക്സ് പിടിച്ചു കൊണ്ട് അവള്‍ ചോദിച്ചു. രാഘവന്‍ ഒന്നും മിണ്ടിയില്ല
അവള്‍ ആ ചോക്ലൈറ്റ് ബോക്സ് തന്റെ നേരെ നീട്ടി. ഞാന്‍ വാങ്ങിച്ചില്ല. അവള്‍ അത് ബെഡില് വെച്ച് തിരിച്ച് പോയി.
കുറച്ച് നേരം കഴിഞ്ഞപ്പോ ഞാന്‍ ആ ചോക്ലൈറ്റ് ബോക്സ് തുറന്നു അത് അപ്പാടെ പൊതിഞ്ഞിരുന്ന കടലാസ് ഓരോന്നായി അഴിച്ചു എല്ലാം അഴിച്ചെടുത്തു.
ഞാന്‍ തന്റെ റൂമിൻറെ വാതില്‍ തുറന്നു. പുറത്തു നിൽക്കുന്ന കൈസറും ടോമിയും കുരച്ചു കൊണ്ട് വന്നു. ആ ചോക്ലൈറ്റ് ബോക്സ് വാതിലിനു പുറത്ത് വെച്ച് ഞാന്‍ വാതില്‍ അടച്ചു
കുറച്ച് നേരം കൂടി രണ്ടും കുരച്ചു കൊണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞു. കൈസറും ടോമിയും ഉറങ്ങി കാണുമെന്ന് കരുതി ഞാന്‍ വാതില്‍ തുറന്നു നോക്കി, രണ്ടു പേരും ചത്തു കിടക്കുന്നതാണ് കണ്ടത്. എനിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ആ രണ്ടു നായകളെ മറികടന്ന് പതുക്കെ ശബ്ദമുണ്ടാക്കാതെ നടന്നു
ഞാൻ അടുക്കളയില്‍ പോയി ഒരു ഇരുമ്പ് പൈപ്പുമായി കൊച്ചമ്മയുടെ മുറിയിലേക്ക് ചെന്നു. അവിടെ അമ്മയും മകളും ചോക്ലൈറ്റിൽ വിഷം കലർത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഞാന്‍ മുറിയിലേക്ക് കടന്നു വന്നത് അവരെ അത്ഭുതപ്പെടുത്തി " ഇതെങ്ങിനെ സംഭവിച്ചു" എന്ന ഭാവത്തില്‍
ചോക്ലൈറ്റ് കഴിച്ചാല്‍ നായകൾ ചാകുമെന്ന് എനിക്കറിയില്ലായിരുന്നു, അവർക്കും
ഞാൻ എന്റെ കൈയിലുള്ള ഇരുമ്പ് പൈപ്പ് രണ്ടു ജീവന്‍ പോകുന്നത് വരെ വീശി, ഇരുമ്പ് പൈപ്പും ആദ്യമായിട്ടായിരുന്നു ചോരയില്‍ കുളിക്കുന്നത്.
സ്വതന്ത്രനായപ്പോ ഞാന്‍ ഏകനായി അനാഥനായി