Saturday, 1 November 2014

ഡിങ്കനും കോയിൻറെ ദോസേം


എഫ്എം റേഡിയോയില്‍ നിന്നും ഒരു മാപ്പിള പാട്ടിൻ ഇശല് ഒഴുകി വരുന്നു
ഡിങ്കന് സ്വന്തമായി കോടിദ്വീപിൽ  തട്ടുകടയുണ്ടായിരുന്നു
ഞമ്മള് ഒരിക്കല്‍ കടയില്‍ ചെന്നു:
"ന്താ കയിക്കാനുള്ളേ( കഴിക്കാന്‍) ?"
ഡിങ്കന്: " പത്തിരിണ്ട് പൊറാട്ടണ്ട് ദോസീണ്ട് (ദോശ)  ന്താ മാണ്ട്യേത് (വേണ്ടത്) ?"
ഞമ്മള്: "പത്തിരി ഏതാ?"
ഡിങ്കന്:" പലമ പത്തിരി " (ഒരുതരം പത്തിരി,മലബാറിൽ പ്രധാനമായും നോമ്പ് കാലങ്ങളില്‍ ഉണ്ടാക്കാറുള്ള അരിപ്പൊടി വിഭവം)
ഞമ്മള്: " ന്നാ നാലു പത്തിരി "
ഡിങ്കന്: "ചാറെന്താ മാണ്ട്യേത്?" (കറിയെന്താ വേണ്ടത് )
ഞമ്മള്: "ന്താ ള്ളത്? ( എന്താണ് കറിയുള്ളത് )
ഡിങ്കൻ : കോയീണ്ട്(കോഴി),പോത്ത് ബെരട്ടിയത്(ബീഫ്),കൊറ്റനാടിൻറഔത്തെറച്ചി (മട്ടൻ കറി)
ഞമ്മള് : "ചാറില്ലേ( കറി)?"
ഡിങ്കൻ :" സാൽനയോ (കറിയുടെ നീര്)
ഞമ്മള്ക്ക് നാലു പത്തിരിയും കറിയുടെ നീരും ഉപയോഗിച്ച് കഴിച്ചു കൊണ്ടിരിക്കെ ഒരു ഡബിള്‍ ഓംലെറ്റ് ഡിങ്കൻ തള്ളി വെച്ചു
ഞമ്മള് ഒന്നും നോക്കാതെ കഴിച്ചു. കൂടെ രണ്ടു ഗ്ലാസ് വാട്ട വെള്ളവും( ചൂട്+ തണുത്തവെള്ളം മിക്സ് ആക്കിയത്)
ഞമ്മള് : "ത്രായി"(എത്രയായി)
ഡിങ്കൻ : " അയിമ്പത്" (₹50)
ഞമ്മള് : "ദ് ന്താ ത് ( എന്താണിത്) അയിമ്പതുറുപ്യേ നാലു പത്രിക്കോ ? പടച്ചോനെ ബദ്രീങ്ങളേ ചോയിക്കാനും പറയാനും ആരൂല്യേ ?"
ഡിങ്കൻ : നാലു പത്രിക്ക് നാലഞ്ചിരുപത് (4X5=20) കോയീണ്ടെ ദോസ മുപ്പതും കൂട്ടി അയിമ്പതുറുപ്യ ന്തേയ് ?
ഞമ്മള് : അയിന്(അതിന്)  ഞാമ്പറഞ്ഞോ അന്നോട് കോഴീൻറെ ദോസ?"
ഡിങ്കൻ : "ങ്ങള് കയിച്ചീലെ ?" (നിങ്ങള്‍ കഴിച്ചില്ലേ ?."
ഞമ്മള് : "അതല്ലേ പഹയാ അന്നോട് പറഞ്ഞത് ഞാമ്പറഞ്ഞോ അന്നോട് ദ് മാണെന്ന് .? " (ഞാൻ ഓംലെറ്റ് വേണമെന്ന് പറഞ്ഞോ) (സ്നേഹത്തോടെ ഇഷ്ടമുള്ള ആളെ വിളിക്കുന്നതാണ് പഹയൻ എന്ന പദം)
ഡിങ്കൻ : "ന്താപ്പം ങ്ങളെ ഉത്തേസം?"(എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്)
ഞമ്മള് : ന്നാ പുടിച്ചോ ഇരുപതുറുപ്യെ ൻറെ കജിൽ അതേ ള്ളൂ " ഇരുപത് രൂപ കൊടുത്തു
ക്ഷുഭിതനായി ഡിങ്കൻ :  "ത് പറ്റൂല്ല കായിട്ക്ക്" (കാശെടുക്കൂ)
ഞമ്മള് : "ൻറെടുത്ത് (എന്റെ കൈയില്‍) ദേ ളളൂ "
ഡിങ്കൻ : "ഷുക്കൂറേ ഗഫൂറേ മൊയ്തീനേ ങ്ങട്ട് ബരീൻ ഈ ഇബുലീസ് തിന്ന കായി തരാണ്ട് മുങ്ങാൻ നോക്കാണ് ന്താപ്പം ചെജ്ജാ? (എന്താ ചെയ്യുക) "
ഞമ്മള് : "ദ് ക്കെ ആരാ?"
ഡിങ്കൻ : "ദ് ക്കെ ഈ നാട്ടിലെ പ്രമാണികളാ "
ഞമ്മള് : "ന്ത് പ്രാണികളോ ?"
എല്ലാവരും ഞമ്മളെ നേരെ വന്നു
ഞമ്മള് : "നിക്ക് ക്ക് ക്ക് ... ന്താ കാര്യംന്ന് ങ്ങള് ചോയിച്ചോ ?"
ഞമ്മള്: "ൻറെ കജ്ജില് (കൈവശം)  ഇരുപതുറുപ്യെ ഒള്ളൂ, ത് ഞാന്‍ തരാ അല്ലാതെ ബേറെ അഞ്ചിൻറെ കായി ഞമ്മളെടുത്തില്ല "
എല്ലാവരും ഡിങ്കൻറെ മുഖത്ത് നോക്കി എന്താ ചെയ്യേണ്ടത്
ഡിങ്കന് ദേശ്യം വന്നു ഞമ്മളെ നേരെ നോക്കി . എന്തു ചെയ്യണമെന്ന് അറിയാത്ത നിമിഷങ്ങള്‍ ഡിങ്കൻ ഞമ്മളെ നേരെ പാഞ്ഞു വന്നു
ഹൃദയത്തില്‍ മാപ്പിള പാട്ടിന്റെ ഇശലുമായി പ്രമാണികളതാ ഡിങ്കൻറെ പാതകത്തിന് സാക്ഷികളായി നിൽക്കുന്നു
അപ്പോഴാണ് വിക്രമൻ സാര്‍ അതുവഴി വന്നത്. മാഷ് നാട്ടില്‍ അറിയപ്പെടുന്ന ഒരാളായിരുന്നു. അൽപം രാഷ്ട്രീയം മറ്റും കൈകാര്യം ചെയ്യുന്നത്‌ കൊണ്ട് ആർക്കും എതിരഭിപ്രായം ഇല്ലായിരുന്നു. സാര്‍ കൈയോടെ പിടിച്ചു തടഞ്ഞു.
എന്നിട്ട് പറഞ്ഞു : "വേണ്ട നീയിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലാ നീ ഈ കട തുടങ്ങിയ അന്ന് മുതല്‍ ആരെങ്കിലും വന്നാല്‍ അവർക്ക് ആവിശ്യമുള്ളതിൽ കൂടുതല്‍ നീ തള്ളുന്നത് എല്ലാവര്‍ക്കും അറിയാം"
ഡിങ്കൻ :"ദതിപ്പോ മാശേ ഞമ്മള് ...? "
മാഷ് :"ഒന്നും പറയണ്ട ജ്ജ് (നീ) തള്ളിക്കോ നല്ലോണം തള്ളിക്കോ പാവങ്ങളാണോന്നു നോക്കി തള്ളിയാൽ ഇതുപോലെ സംഭവിക്കുമോ "
ഡിങ്കൻ : "മാഷേ ഞമ്മളെ കായി (കാശ് )..?"
മാഷ് : "ഇപ്രാവിശ്യം നീ സഹിക്കാനാവുന്നില്ലെന്ന് പറയണ്ട ഞമ്മളെ ഒഴിവാക്കിയേക്ക് ആ കാശ് നിനക്ക് ഫീസായിക്കോട്ടെ, ആളുകളെ നോക്കി തള്ളാത്തതിന് പടച്ചോൻ തന്നെ ക്ലാസ്സ് ഫീസ് ഓംലെറ്റിൻറെ കാശിൽ നിന്നും ഈടാക്കട്ടെ"
ഡിങ്കനെ സഹായിക്കാന്‍ വന്ന ഷുക്കൂർ, ഗഫൂർ, മൊയ്തീൻ നോക്കി നിൽക്കെ ഞമ്മള് കൈലിമുണ്ടുകൊണ്ട് മടക്കി കുത്തി നടന്നു പോയി 

(ഇത് മലബാറിൽ ഉപയോഗിച്ച് കൊണ്ടിരുന്ന ഭാഷാ ശൈലിയിലാണ് ഉപയോഗിക്കുന്നത്  ഈ ഭാഷയില്‍ ഉള്ള പരിജ്ഞാനം എനിക്ക് കുറവാണ് ഇത്രയും പറഞ്ഞത് തെറ്റുകളും ശരികളും ചൂണ്ടിക്കാട്ടി ഈയുള്ളവനോട് സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു )

6 comments:

  1. വടക്കന്‍ ഭാഷ എനിക്ക് കാര്യമായിട്ടറിയില്ലെങ്കിലും നന്നായിട്ടുണ്ട് കേട്ടോ ... !!

    ReplyDelete
    Replies

    1. സാധിക്കുമെന്ന് വിചാരിച്ചതല്ല ഒരു ശ്രമം വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി

      Delete
  2. :) .ഒരു പൊടിക്കുള്ളൊക്കെ ഇങ്ങട കയ്യ്യീലും ഉണ്ടല്ലെ.

    ReplyDelete
    Replies

    1. ഇല്ല ഇത് മതി ഈ വാക്കുകള്‍ എന്നെ സന്തോഷിക്കുകയും കൂടുതല്‍ എഴുതാന്‍ ഒരുപക്ഷേ പ്രോത്സാഹനമാകുമെന്നും കരുതട്ടെ നന്ദി

      Delete
  3. ബ്രാക്കറ്റ് സംഭവം വേണ്ടിയിരുന്നില്ല...അപ്പോഴേ ആ സുഖം കിട്ടു :)

    ReplyDelete
    Replies

    1. ബ്രായ്ക്കറ്റ് ഇല്ലാതെ പറഞ്ഞാല്‍ ഒരുപക്ഷേ മനസ്സിലായില്ല എന്ന് വിചാരിച്ചാ

      Delete