മനുഷ്യന്
---------
പരിണാമം വരുത്തിയ
ബുദ്ധിമുട്ടിൽ നിന്നും
തുണിയുടുത്ത് ജീവിക്കേണ്ടിവന്ന
വംശനാശം സംഭവിച്ചു
വാലറ്റുപോയ പുഴു
മതം
----
ചിന്തകള്‍ മുരടിച്ചു പോയ സമൂഹത്തിന്റെ ഭയത്തെ ചൂഷണം ചെയ്യാന്‍ ബുദ്ധിയുള്ള മനുഷ്യർ കണ്ടുപിടിച്ച ബൌദ്ധിക ജയില്‍
രക്തസാക്ഷി
-----------
ചോദ്യം ചോദിച്ചതിന്ന്
ഉത്തരത്തിനായ്
സ്വന്തം രക്തം നൽകി
ഉത്തരം കിട്ടാതെ മരിച്ചവൻ
ദൈവം
------
മനുഷ്യന് വേണ്ടി
മതത്തിൻ മതിലുകൾ നൽകി
ബുദ്ധി ഉപയോഗിച്ച്
രക്തസാക്ഷിയാകാൻ പറഞ്ഞ ശക്തി
അസുരൻ
--------
ജീർണ്ണിച്ച ബുദ്ധി
കിട്ടിയ തത്വങ്ങളിൽ
തുരുമ്പ് പിടിപ്പിച്ച്
പുഴുവായ് തന്നെ മരിക്കുന്നവൻ
No comments:
Post a Comment