നാലാം വേളി "പാറു" എന്ന് വിളിക്കുന്ന പാർവ്വതി ഇല്ലത്തേക്ക് വന്നിട്ട് നാലു ദിവസമായി. ഇല്ലത്തെ "നംബൂതിരിയ്ക്ക്" തന്റെ നാലാം വേളിയെ വല്യ ഇഷ്ടമായിരുന്നു. വേളിയാണേൽ പതിനേഴ് കഴിഞ്ഞതേയുളളൂ, നംബൂതിരിയ്ക്കാണേൽ കിതയ്ക്കുന്ന നാൽപ്പത്തഞ്ചും....
ഇല്ലത്തെത്തിയ വേളിയ്ക്ക് മഴക്കാലത്തെ ചക്ക ഓർമ്മയിൽ വന്നു
ചക്ക വേളിയ്ക്ക് വല്യ ഇഷ്ടമായിരുന്നു
നംബൂതിരിയുടെ മുന്നില്‍ ചക്ക തിന്നാന്‍ കലശലായ മോഹം ഉണ്ടായ വിവരം അങ്ങ് ട് അവതരിപ്പിച്ചു
ഇല്ലത്തെ ചക്കയെല്ലാം പഴംചക്കയായിരുന്നു. നല്ല തേനൂറും മധുരചക്ക തന്നെ വേണമെന്ന് വേളിയ്ക്ക് നിർബന്ധമായിരുന്നു. പള്ളിയുറക്കത്തിൽ പള്ളി തലയണമന്ത്രത്തിൽ വേളി അത് പറഞ്ഞ് വാശി പിടിച്ചു
ആഗ്രഹം സാധിച്ചു കൊടുത്തില്ലെങ്കിൽ കിതയ്ക്കുന്ന കാര്യവും അവതാളമാകുമെന്ന് നിരീച്ച് നംബൂതിരി തേങ്ങ മൊത്ത കച്ചവടക്കാരൻ "കോട്ടയം കുഞ്ഞച്ചൻറെ" സഹായം തേടി
"കുഞ്ഞച്ചോ ശ്ശീ മധുര ചക്ക വേണൂലോ ..?"
"എത്ര വേണം "
"നാലാം വേളിയുടെ മധുവിധു ജോറാക്കാനുളളതാ... ഇത്തിരി കൂടുതലെടുത്തോ"
" മ്മടെ അടുത്തൊന്നും അത് കിട്ടുകേലാ, ആഹ് ശ്രമിച്ചു നോക്കാം"
കുഞ്ഞച്ചൻ നേരെ പോയത് മടിവാളയിലെ പാൽക്കാരനായ "സച്ചുവിൻറെ അച്ഛന്‍റെ" വീട്ടിലേക്ക്. സച്ചുവിൻറെ വീട്ടില്‍ കിണറുള്ളടത്തോളം കാലം പാലിൻറെ പണി നിർത്തില്ലെന്നാണ് "സച്ചുവിൻറെ അച്ഛന്‍റെ" നിലപാട്. അങ്ങനെ കിട്ടുന്ന കാശുമായി ഹൗസ് ബോട്ട് പിടിച്ചു പുറം കടലില്‍ പോയി കുഞ്ഞച്ചനുമായി ചേര്‍ന്ന് രണ്ടോ മൂന്നോ വെടി പൊട്ടിക്കും. അങ്ങനെ അവര്‍ തമ്മില്‍ നല്ല വെടി കൂട്ടുകാരായിരുന്നു
ബാഗ്ലൂരിൽ നിന്നും "വിക്രൂ" മുതലാളിയെ കണ്ട് പതിനേഴ് മധുര ചക്ക സംഘടിപ്പിച്ചു സച്ചുവിൻറെ അച്ഛന്‍. ബാഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് പോത്തിനെ കൊണ്ടുപോകുന്ന പാണ്ടിലോറിയിൽ ആ പതിനേഴ് തേൻ വരിക്ക ചക്ക "പാലക്കാടൻ" നംബൂതിരിയുടെ ഇല്ലത്തേക്ക് പുറപ്പെട്ടു.
ഒരു ഹിമാറായിരുന്നു പാണ്ടിലോറിയുടെ ഡ്രൈവര്‍. ഒരു ചക്കയ്ക്ക് പതിനേഴ് രൂപ വെച്ച് സച്ചുവിൻറെ അച്ഛന്‍റെ കൈയില്‍ നിന്നും വാങ്ങിച്ചു. സ്വന്തം കിണറ്റിൽ വെള്ളമുള്ളത് കൊണ്ട് പാല് വിറ്റു ജീവിച്ചു പോന്നിരുന്ന സച്ചുവിൻറെ അച്ഛന് അത് താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു
ചക്കയുമായി സച്ചുവിൻറെ അച്ഛനും കുഞ്ഞച്ചനും ഇല്ലത്തേക്ക് എത്തി. നാലാം വേളിയുടെ മുഖം പതിനാലാം രാവ് പോലെ വിടർന്നു. ചക്ക മിക്കതും വേളി തന്നെ കഴിച്ചു തീർത്തു. പിന്നെ കുറച്ച് കാലത്തേക്ക് ഇല്ലത്ത് എല്ലാം ചക്ക മയമായിരുന്നു. ചക്കകുരുവിൻറെ കറി, അവിയല്‍, തോരന്‍, വറുത്തെടുത്തത്, പൊടിച്ചടുത്ത് അപ്പം ചുട്ടത്... അങ്ങനെ അങ്ങനെ എല്ലാം ചക്കകുരുവിൻറെ വിഭവങ്ങള്‍
നംബൂതിരി എങ്ങനെ ഈ ചതിയിൽ നിന്നും രക്ഷപ്പെടും എന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടാതെ ദിവസങ്ങള്‍ നീങ്ങി. വേളിയെ വേളി കഴിച്ചു കഴിഞ്ഞ് പതിനേഴാം നാൾ, കിതയ്ക്കുന്ന നംബൂതിരിയുടെ വേഗത കുറച്ച് അധോവായു പുറപ്പെട്ടു...!! ശക്തമായ ശബ്ദത്തില്‍ മ്ലേച്ചമായ ദുർഗന്ധത്താൽ ആ കിതപ്പു പെട്ടെന്ന് തീരുമാനമായി.
പിറ്റേന്ന്, അതായത് പതിനെട്ടാമത്തെ പ്രഭാതത്തിൽ വേളിയെ കാണാനായില്ല... വേളി സ്വന്തം ഇല്ലത്തേക്ക് പുറപ്പെട്ടു പോയി
നംബൂതിരി തന്റെ അഞ്ചാം വേളിയെ കണ്ടുപിടിക്കാന്‍ കള്ള സ്വാമിയുടെ അടുത്തേക്ക് യാത്ര തിരിച്ചു സ്വന്തം ജാതകവുമായി....
ശുഭം
No comments:
Post a Comment