Sunday, 26 October 2014

ബാലേട്ടന്‍റെ പാസ്സ് വേർഡ് നിലയം


അതൊരു പടുകൂറ്റൻ വൈഫൈയായിരുന്നു.
ബാലേട്ടന്‍ വെള്ള അംബാസഡർ കാറില്‍ നിന്നും ഇറങ്ങി. പണ്ട് ജോണ്‍ ഒസുള്ളിവൻ  പ്രഭുവിൻറെ വീടായിരുന്നു അത് എന്ന് പറയുന്നു. അന്ന് ഭാരതാംബ സ്വതന്ത്രയായിട്ടില്ല.
ഇൻറർനെറ്റ് മൂന്നാം തലമുറയിലെ അഞ്ജലി ഭായി ലക്ഷ്മി തമ്പുരാട്ടിയെ ജോണ്‍ ഒസുള്ളിവൻ പ്രഭു സംബന്ധം കഴിച്ച് താമസിച്ചിരുന്ന ബംഗ്ലാവായിരുന്നു അത്. ജോണ്‍ ഒസുള്ളിവൻ മിക്കവാറും സമയത്ത് സോഫ്റ്റ്‌വെയര്‍ കൺസൾട്ടൻസിയിൽ യുദ്ധത്തിലായിരിക്കും. ഇടയ്ക്ക് നാട്ടില്‍ വരും അഞ്ജലിയുമായി കുറച്ച് നേരം കളിച്ചിരിക്കും. സന്തോഷത്തോടെ ആഘോഷിക്കും ഓരോ നിമിഷവും.
ആ നിമിഷങ്ങളില്‍ അങ്ങേര് പറഞ്ഞതാണ് പിന്നീട് പ്രസിദ്ധീകരിച്ച ക്വാട്ടുകളായിട്ടുള്ളത്. ഇതെല്ലാം കേട്ടു അഞ്ജലി തമ്പുരാട്ടി കോട്ടുവാ ഇട്ടിരുന്നില്ല എന്നത് നുണയായിരുന്നു. അത് കഴിഞ്ഞാല്‍ തമ്പുരാട്ടി ഒറ്റയ്ക്ക് ആ വൈഫൈ ബംഗ്ലാവിൽ അടുത്ത കളിചിരികൾക്കു കാത്തിരിക്കും.
പ്രസിദ്ധമായ "വൈടുകെ" യുദ്ധത്തില്‍ ജോണ്‍ ഒസുള്ളിവൻ മരണത്തിന് കീഴടങ്ങി.

അങ്ങിനെയാണ് ആ ബംഗ്ലാവിൽ തോട്ടത്തില്‍ ലൈകടിച്ച് വന്നിരുന്ന സച്ചുവിൻറെ അച്ഛനുമായി അഞ്ജലി ക്വോട്ടുവാ ഇടാന്‍ തുടങ്ങിയത്. സച്ചുവിൻറെ അച്ഛന്‍ ചാറ്റിങ്ങിൻറേയും ഫേവിൻറേയും സുഖം തേടി പോയപ്പോള്‍ സച്ചു അനാഥമാക്കപ്പെട്ടു. സച്ചു ഒരു മഴയുള്ള രാത്രിയില്‍ സച്ചുവിൻറെ അച്ഛനേയും നാടും വിട്ടു പോകുന്നത്. സച്ചുവിനെ അന്വേഷിച്ച് അച്ഛന്‍ അഞ്ജലിയെ പിരിഞ്ഞു പോയി. ലൈകുകൾക്കും ഷെയറുകൾക്കും മീതെ ഒരച്ഛൻറെ രോദനം വൈഫൈയുടെ സുഖലോലുപത വിട്ടു ചെറിയ ഡാറ്റാ പാക്കും കൈയില്‍ പിടിച്ച് സച്ചുവിൻറെ അച്ഛന്‍ സച്ചുവിനെ തിരഞ്ഞു യാത്രയായി.
അതില്‍ മനം നൊന്ത് അഞ്ജലി ആ പടകൂറ്റൻ വൈഫൈയുടെ ഉത്തരത്തിൽ  ആശ തീർക്കാനാവാതെ കയറിൽ തൂങ്ങി കഴുത്തിലെ ചോരപൈപ്പ് ലൈനിൻറെ ലിങ്ക് പൊട്ടിച്ച് മരിച്ചു.
മരിച്ചു 90 ദിവസം കഴിഞ്ഞാണ് പുറം ലോകം അറിയുന്നത്, 90 ദിവസത്തെ വാലിഡിടി ഉണ്ടായിരുന്നു ആ മൃത ശരീരത്തിന്.
അതില്‍ പിന്നെ ആരും ആ വഴിക്കും പോലും വന്നിട്ടില്ല.
വൈഫൈയിലെ നല്ലൊരു മുറി തുറന്നു തന്റെ സാധനങ്ങളും മറ്റും അവിടെ വെച്ച് ബാലേട്ടൻ കംബ്യൂട്ടർ തുറന്നു പാസുവേർഡ് കൊടുത്തു. ഇൻസ്റ്റാഗ്രാമിൻ കുളത്തിൽ പോയി ഒരു കുളി പാസാക്കി കുളിരണിഞ്ഞു.
ആദ്യം ഗൂഗിള്‍ ഹനുമാന് ഒരു പുഷ്പാഞ്ജലി കഴിച്ചു.
ഫേക്ബുക്ക് ചെറു ദൈവങ്ങൾക്ക് ലൈകുകളാലും ഷെയറുകളാലും പൂജ നടത്തി

അപ്പോ അതാ കണുന്നു ട്വീടർ റൂം. ബാലേട്ടൻ തന്റെ പാസുവേർഡ് അടിച്ചു കയറി.
അതില്‍ ഒരു ട്വീടിട്ടു. ബാലേട്ടനെ ഞെട്ടിച്ച് ഫേവിൻ പാദസര കിലുക്കം. പേടിച്ച് ട്വീട് തുറന്നു നോക്കിയപ്പോ രണ്ടു ഫേവ് വന്ന് കിടക്കുന്നു ....

                    (തുടരുമായിരിക്കും ....)

No comments:

Post a Comment